ഗുഡ്ക-പാൻ മസാല: സർക്കാർ കടുത്ത നടപടിയിലേക്ക്; 'ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ബിൽ' പാർലമെൻ്റിൽ അവതരിപ്പിക്കും

ആരോഗ്യ, ദേശീയ സുരക്ഷാ ചെലവുകള്‍ക്കായി അധിക വിഭവങ്ങള്‍ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.

New Update
Untitled

ഡല്‍ഹി: ഗുഡ്ക, പാന്‍ മസാല വ്യവസായങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഈ ശീതകാല സമ്മേളനത്തില്‍ ഒരു സുപ്രധാന ബില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. 

Advertisment

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ആരോഗ്യ, ദേശീയ സുരക്ഷാ ചെലവുകള്‍ക്കായി അധിക വിഭവങ്ങള്‍ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.


ഈ ബില്ലിലൂടെ ഗുഡ്ക, പാന്‍ മസാല, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് മേല്‍ കനത്ത സെസ് ചുമത്തും. ഉല്‍പ്പാദനത്തിന്റെ യഥാര്‍ത്ഥ അളവിനെ അടിസ്ഥാനമാക്കിയായിരിക്കില്ല, മറിച്ച് യന്ത്രത്തിന്റെ പരമാവധി ഉല്‍പാദന ശേഷിയുടെ അടിസ്ഥാനത്തിലായിരിക്കും സെസ് ഈടാക്കുക.

Advertisment