/sathyam/media/media_files/VbfCD1P6UIWki6qmxatr.jpg)
ഡല്‍ഹി: വടക്കുപടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ താപനില കുതിച്ചുയരുന്നതിനാല്‍ ഉഷ്ണതരംഗം മൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മരിച്ചവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍ ചൂട് ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ മാത്രം 46 പേര്‍ മരിച്ചു. കടുത്ത ഉഷ്ണ തരംഗം ഉത്തരേന്ത്യയിലെ നിരവധി പ്രദേശങ്ങളെ ബാധിച്ചു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും 46 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് താപനില. പല പ്രദേശങ്ങളിലും 50 ഡിഗ്രിക്ക് മുകളിലാണ്.
രാജസ്ഥാന്‍, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, കിഴക്കന്‍ മധ്യപ്രദേശ്, വിദര്‍ഭ എന്നിവിടങ്ങളിലെ പലയിടത്തും 45-48 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us