/sathyam/media/media_files/6ZEx01LBIDJRgdwfH6lg.jpg)
ഡല്‍ഹി: പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഹൈദരാബാദ്-ക്വലാലംപൂര്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വലത് എഞ്ചിനാണ് തീപിടിച്ചത്.
സാങ്കേതിക തകരാര്‍ കാരണമാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനകം വിമാനം തിരിച്ചിറക്കേണ്ടി വന്നു.
മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 199 വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തില്‍ 130 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പുറപ്പെട്ട് ഏകദേശം 15 മിനിറ്റിനുള്ളില്‍ വിമാനത്തിന്റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു.
പൈലറ്റ് യാത്രക്കാരോട് ശാന്തരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും അടിയന്തര ലാന്‍ഡിംഗിന് അനുമതി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സ്ഥിതിഗതികളുടെ തീവ്രത മനസ്സിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉടന്‍ തന്നെ വിമാനം അടിയന്തര ലാന്‍ഡിംഗിനായി അനുവദിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us