/sathyam/media/media_files/2026/02/05/lover-2026-02-05-16-45-11.jpg)
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ൽ കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നാ​യി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ർ അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത യു​വ​തി പി​ടി​യി​ൽ. ആ​ശി​ഷ് ആ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ അ​ഞ്ജു എ​ന്ന യു​വ​തി​യെ​യും കാ​മു​ക​ൻ സ​ഞ്ജു, സു​ഹൃ​ത്തു​ക്ക​ളാ​യ രോ​ഹി​ത്, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി.
ജ​നു​വ​രി 30നാ​ണ് സം​ഭ​വം. വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​ജ്ഞാ​ത വാ​ഹ​നം ത​ങ്ങ​ളെ ഇ​ടി​ച്ച് വീ​ഴ്ത്തി​യെ​ന്നും ആ​ശി​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ മൊ​ഴി.
എ​ന്നാ​ൽ ആ​ശി​ഷി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​സ്വാ​ഭാ​വി​ക​ത​യും അ​ഞ്ജു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴു​ള്ള മൊ​ഴി​യി​ലെ വൈ​രു​ധ്യ​ങ്ങ​ളു​മാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യാ​ൻ കാ​ര​ണം. മാ​ത്ര​മ​ല്ല അ​ഞ്ജു​വി​ന് പ​രി​ക്കു​ക​ൾ ഒ​ന്നും ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തും​പോ​ലീ​സി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു.
സം​ഭ​വ ദി​വ​സം മ​ദ്യ​പി​ച്ചി​രു​ന്ന ആ​ശി​ഷി​നെ വൈ​കു​ന്നേ​രം ഒ​ന്ന് ന​ട​ന്നു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് അ​ഞ്ജു പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ത​ങ്ങ​ളെ ഇ​ടി​ക്കു​ക​യും കാ​റി​ലു​ള്ള​വ​ർ ത​ന്‍റെ സ്വ​ർ​ണാ​ഭാ​ര​ണ​ങ്ങ​ളും മ​റ്റും ക​വ​ർ​ന്നു​വെ​ന്നും അ​പ​ക​ട​ത്തി​ൽ ആ​ശി​ഷ് മ​രി​ച്ചു​വ​ന്നു​മാ​യി​രു​ന്നു അ​ഞ്ജു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.
സം​ഭ​വ ദി​വ​സം രാ​ത്രി ഏ​ക​ദേ​ശം ഒ​മ്പ​തി​നാ​ണ് ശ്രീ ​ഗം​ഗാ​ന​ഗ​ർ പോ​ലീ​സി​ന് ദ​മ്പ​തി​ക​ൾ റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​മൃ​ത ദു​ഹാ​ൻ പ​റ​ഞ്ഞു.
ദ​മ്പ​തി​ക​ളെ പോ​ലീ​സ് അ​ടു​ത്തു​ള്ള ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ശി​ഷ് മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.
ആ​ശി​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ന് പു​റ​മെ ക​ണ്ട പ​രി​ക്കു​ക​ളി​ൽ പോ​ലീ​സി​ന് നേ​ര​ത്തേ ത​ന്നെ സം​ശ​യം തോ​ന്നി​യി​രു​ന്നു. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.
മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ ക​ഴു​ത്തു ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശി​ഷ് മ​രി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ സം​ശ​യം അ​ഞ്ജു​വി​ലേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ലും ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും അ​ഞ്ജു​വി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തി​രു​ന്ന​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ഞ്ജു കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
അ​യ​ൽ​വാ​സി​യാ​യ സ​ഞ്ജു​വു​മാ​യി അ​ഞ്ജു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ഷി​ഷി​ന്‍റെ വി​വാ​ഹാ​ലോ​ച​ന വ​ന്ന​തും വി​വാ​ഹം ന​ട​ന്ന​തും.
എ​ന്നാ​ൽ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ അ​ഞ്ജു സ​ന്തു​ഷ്ട​യാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ സ​ഞ്ജു​വു​മാ​യി ബ​ന്ധം തു​ട​ർ​ന്നു.
ഇ​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ആ​ശി​ഷി​നെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തു​പ്ര​കാ​രം അ​ഞ്ജു,
വൈ​കു​ന്നേ​രം ആ​ഷി​ഷി​ന് സ്ഥി​ര​മാ​യി മ​ദ്യം ന​ൽ​കാ​ൻ തു​ട​ങ്ങി. മ​ദ്യ​പാ​ന​ത്തി​നു ശേ​ഷം ഒ​ന്നി​ച്ച് പു​റ​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന​തും പ​തി​വാ​ക്കി.
സം​ഭ​വ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ഇ​രു​വ​രും ന​ട​ക്കാ​ൻ പോ​യി. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കാ​ത്തി​രു​ന്ന സ​ഞ്ജു​വും സു​ഹൃ​ത്തു​ക്ക​ളാ​യ രോ​ഹി​ത്തും സി​ദ്ധാ​ർ​ഥും ചേ​ർ​ന്ന് ആ​ഷി​ഷി​നെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ കാ​റി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us