/sathyam/media/media_files/cebGLSZfQqLCqlkTt38v.jpg)
കൊല്‍ക്കത്ത: നിലവില്‍ കൊല്‍ക്കത്ത പോലീസിന്റെ സാന്നിധ്യമുള്ള കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ തന്റെ സുരക്ഷിതനല്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്.രാജ്ഭവന്‍ പരിസരം ഒഴിയാന്‍ പോലീസ് ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നിലവിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും സാന്നിധ്യം എന്റെ സ്വകാര്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്, ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവനിലുള്ള കൊല്‍ക്കത്ത പോലീസില്‍ താന്‍ സുരക്ഷിതനല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ഒളിച്ചുകളി നടക്കുത്തുന്നുണ്ടെന്ന് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടെന്നും പുറത്തുനിന്നുള്ളവരുടെ നിര്‍ബന്ധപ്രകാരമാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us