/sathyam/media/media_files/LB0VGu7EYSUaFJfeCb3z.jpg)
കോട്ടയം: ഭരണം നേടാനായില്ലെങ്കിലും ബി.ജെ.പിയുടെ പടയോട്ടത്തിന് ഇന്ത്യാ മുന്നണി തടയിടുമ്പോള്‍ ഇന്ത്യാ മുന്നണി ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഇക്കുറി 400 വോട്ടുകള്‍ ലക്ഷ്യമിട്ടിറങ്ങിയ ബി.ജെ.പിക്ക് ഇന്ത്യാ മുന്നണി തടയിട്ടില്ലായിരുന്നെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങാകും ജനധിപത്യം നേരിണ്ടേിവരുമായിരുന്നു.
രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്ന വിജയമാണ് ഇന്ത്യാ മുന്നണി നേടിയത്.
ഇന്ത്യ സഖ്യത്തിന്റെ മികച്ച പ്രകടനം തരുന്ന ആശ്വാസം ചെറുതല്ല. ഫലം പുറത്തു വന്നതോടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയിലുണ്ടായ മാറ്റവും കോണ്‍ഗ്രസ് സംഘടനയ്ക്ക് ഉണ്ടായ പുത്തന്‍ ഉണര്‍വും വരും നാളുകളില്‍ ഇന്ത്യാ മുന്നണിക്കു കരുത്തുപകരും.
ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിനു കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ബി.ജെ.പിയുടെ അജണ്ടയ്ക്ക് പിറകെ പോകുന്നതിന് പകരം കോണ്‍ഗ്രസ് തിരികൊളുത്തിയ പ്രചരണത്തിന് പിന്നാലെ ബി.ജെ.പിയെ കൊണ്ടുവന്നു. ബിജെപിയെപ്പോലും മറികടക്കുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിങ്് ആയിരുന്നു കോണ്‍ഗ്രസ് ഇത്തവണ പുറത്തെടുത്തത്.
28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ തുറുപ്പ് ചീട്ട് തന്നെ രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുലിന്റെ സാരഥിയായി കെ.സി. വേണുഗോപാലും ചേര്‍ന്ന മികച്ച ഒരു ടീം കോണ്‍ഗ്രസ് പരുവപ്പെടുത്തി.
നൂറില്‍പ്പരം റോഡ് ഷോകളിലും പൊതുസമ്മേളനങ്ങളിലും ബി.ജെ.പി നയങ്ങള്‍ക്കെതിരെ ആളിക്കത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും കുന്തമുനയായത്. കോണ്‍ഗ്രസിന്റെ ആസൂത്രണ മികവ് ഈ തെരഞ്ഞെടുപ്പിലൂടെ നീളം കാണാന്‍ സാധിച്ചു. അതില്‍ സംഘടനാ ജനറല്‍ സെക്രട്ടറി വഹിച്ച പങ്കും വലുതാണ്.
തെരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്നു സകലരും സ്വപ്നം കണ്ട ഇന്ത്യാ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും സംഘടനാ പാടവം കൊണ്ട് കെ.സി വേണുഗോപാലും കരയ്ക്കടുപ്പിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും ജനക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രകടന പത്രിക തയ്യാറാക്കുന്നതിലും കോണ്‍ഗ്രസ് മികച്ചുനിന്നു. കുറ്റമറ്റതും തര്‍ക്കരഹിതവുമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക. കോണ്‍ഗ്രസിന്റെ ഓരോ സംസ്ഥാനങ്ങളിലെയും സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ.സി. വേണുഗോപാല്‍ നേരിട്ടു പങ്കെടുത്താണു സ്ഥാനാര്‍ഥി നിര്‍ണയവും നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us