/sathyam/media/media_files/2026/01/30/untitled-2026-01-30-10-53-51.jpg)
വാഷിംഗ്ടണ്‍: ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വളരുന്ന സ്വാധീനത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ 2026ലെ തങ്ങളുടെ ആദ്യ പൊതു ചര്‍ച്ച ഫെബ്രുവരി 17-ന് വാഷിംഗ്ടണില്‍ സംഘടിപ്പിക്കും. ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കും ഈ നിര്‍ണ്ണായക കൂടിക്കാഴ്ച നടക്കുക.
ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷ, ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ കരുത്ത് എന്നിവ ചര്‍ച്ചയാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടറുകള്‍, മരുന്ന് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യ നടത്തുന്ന സ്വയംപര്യാപ്തതാ ശ്രമങ്ങളെ അമേരിക്ക വിലയിരുത്തും.
ഇന്ത്യ-ചൈന ബന്ധത്തില്‍ വരുന്ന മാറ്റങ്ങള്‍ അമേരിക്കയുടെ സാമ്പത്തിക-സുരക്ഷാ താല്‍പ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് സമിതി പരിശോധിക്കും.
2020-ലെ ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം വഷളായ ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. 2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിംഗും നടത്തിയ കൂടിക്കാഴ്ച വലിയ വഴിത്തിരിവായി.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇന്ത്യ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us