മൂക്ക് കൊണ്ട് അക്ഷരമാല ടൈപ്പ് ചെയ്ത് സ്വന്തം ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യക്കാരന്‍! വൈറല്‍ വീഡിയോ

2023-ല്‍ വിനോദ് 27.80 സെക്കന്‍ഡില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. അതേ വര്‍ഷം പിന്നീട് 26.73 സെക്കന്‍ഡില്‍ ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഇത്തവണ 25.66 സെക്കന്‍ഡില്‍ തന്റെ മുന്‍ റെക്കോര്‍ഡുകളാണ് വിനോദ് തിരുത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Guinness

ഡല്‍ഹി: മൂക്ക് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ അക്ഷരമാല ടൈപ്പ് ചെയ്ത് നേട്ടം കൈവരിച്ച ഇന്ത്യക്കാരന് സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. തന്റെ മൂക്ക് ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന വിനോദ് കുമാര്‍ ചൗധരിയുടെ വീഡിയോ വൈറലാകുകയാണ്.

Advertisment

2023-ല്‍ 44-കാരനായ വിനോദ് 27.80 സെക്കന്‍ഡില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. അതേ വര്‍ഷം പിന്നീട് 26.73 സെക്കന്‍ഡില്‍ ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഇത്തവണ 25.66 സെക്കന്‍ഡില്‍ തന്റെ മുന്‍ റെക്കോര്‍ഡുകളാണ് വിനോദ് തിരുത്തിയത്.

Advertisment