New Update
/sathyam/media/media_files/xTMN9fy7i5PM3aFgAiSI.jpg)
ഹൈദരാബാദ്: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ഇന്ത്യൻ സായുധ സേനയും സുരക്ഷ ഉദ്യോഗസ്ഥരും. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലാണ് സംഘം യോഗ അഭ്യസിച്ചത്. അതിരാവിലെയാണ് സംഘം യോഗാഭ്യാസം തുടങ്ങിയത്.
Advertisment
ഇന്ത്യന്‍ സേനയുടെ യോഗ ദിനാചരണം ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായുള്ള യോഗയുടെ പ്രാധാന്യം ഊന്നിപറയുന്നു. മാത്രമല്ല, നാവികസേനാംഗങ്ങൾക്കൊപ്പം യോഗ പരിശീലനത്തില്‍ കുട്ടികളും പങ്കാളികളായി.
വടക്കൻ അതിർത്തിയിലെയും കിഴക്കൻ ലഡാക്കിലെയും വെല്ലുവിളി ഉയർത്തുന്ന മഞ്ഞുമലകളിൽ നിന്നുള്ള ഇന്ത്യൻ സൈനികരും യോഗ ചെയ്‌തുകൊണ്ട് അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ചു.
പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം സൈനിക ഉദ്യോഗസ്ഥര്‍ മാത്രമല്ല, അതിർത്തി രക്ഷ സേന (ബിഎസ്എഫ്) പോലുള്ള അർധ സൈനിക വിഭാഗങ്ങളും ആഘോഷിച്ചു. അമൃത്‌സറിലെ ജോയിൻ്റ് ചെക്ക് പോസ്റ്റിൽ ബിഎസ്എഫ് ജവാൻമാർ യോഗ ചെയ്‌തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us