ആന്ധ്രയില്‍ കോടതി ഉത്തരവ് അവഗണിച്ച് വൈഎസ്ആര്‍സിപിയുടെ ഓഫീസ് പൊളിച്ചു നീക്കി: ചന്ദ്രബാബു നായിഡു പകപോക്കുകയാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

പൊളിക്കലിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടി പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു.

New Update
Jagan Reddy

ഹൈദരാബാദ്: ആന്ധ്രയില്‍ കോടതി ഉത്തരവ് അവഗണിച്ച് വൈഎസ്ആര്‍സിപിയുടെ ഓഫീസ് പൊളിച്ചു നീക്കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. തന്നോടും പാര്‍ട്ടിയോടും ചന്ദ്രബാബു നായിഡു പകപോക്കുകയാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി ആരോപിച്ചു.

Advertisment

ശനിയാഴ്ച രാവിലെയാണ് വിജയവാഡയിലെ തഡെപല്ലെ ജില്ലയിലുള്ള വൈഎസ്ആര്‍സിപിയുടെ ഓഫീസ് തകര്‍ത്തത്. പൊളിക്കലിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടി പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു.

ആന്ധ്രാപ്രദേശ് ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ പ്രാഥമിക നടപടികളെ ചോദ്യം ചെയ്ത് പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൊളിക്കല്‍ തുടരുകയായിരുന്നുവെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു. പൊളിക്കല്‍ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Advertisment