/sathyam/media/media_files/2025/10/14/untitled-2025-10-14-12-11-10.jpg)
ഡല്‍ഹി: അഫ്ഗാന്‍ താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിക്ക് ന്യൂഡല്‍ഹി സന്ദര്‍ശന വേളയില്‍ നല്‍കിയ 'സ്വീകരണത്തെ' വിമര്‍ശിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍.
മുത്താക്കി ഇപ്പോള്‍ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഒരു താലിബാന്‍ നേതാവ് ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.
'ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധിക്ക് എല്ലാത്തരം തീവ്രവാദികളെയും എതിര്‍ത്ത് പ്രസംഗപീഠം അടിച്ചവര്‍ നല്‍കിയ ബഹുമാനവും സ്വീകരണവും കാണുമ്പോള്‍ ഞാന്‍ ലജ്ജ കൊണ്ട് തല കുനിക്കുന്നു,' അക്തര്‍ എക്സില്‍ എഴുതി.
വ്യാഴാഴ്ച ഡല്‍ഹിയില്‍ വന്നിറങ്ങിയ മുത്തഖിക്ക് 'ഭക്തിനിര്‍ഭരമായ സ്വീകരണം' നല്‍കിയതിന് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക സെമിനാരികളില്‍ ഒന്നായ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ദാറുല്‍ ഉലൂം ദിയോബന്ദിനെയും അദ്ദേഹം വിമര്‍ശിച്ചു.
'പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും നിരോധിച്ചവരില്‍ ഒരാളായ അവരുടെ 'ഇസ്ലാമിക് ഹീറോ'വിന് ഇത്രയും ആദരവോടെ സ്വാഗതം നല്‍കിയതില്‍ ദിയോബന്ദിനും ലജ്ജ തോന്നുന്നു. എന്റെ ഇന്ത്യന്‍ സഹോദരീ സഹോദരന്മാരേ ! നമുക്ക് എന്താണ് സംഭവിക്കുന്നത്,' അക്തര്‍ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us