/sathyam/media/media_files/0UinX4RGlLX0CH11TWzq.jpg)
ഡല്‍ഹി: മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, വിപ്പ്, ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ചീഫ് വിപ്പുകള്‍ എന്നിവരുള്‍പ്പെടെ എല്ലാ നിയമസഭാംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് ജാര്‍ഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ ശമ്പളവും പ്രതിഫലവും 25 ശതമാനവും എംഎല്‍എമാരുടെ ശമ്പളം 50 ശതമാനവുമാണ് വര്‍ധിപ്പിച്ചത്.
മന്ത്രിമാരുടെ ശമ്പളത്തില്‍ 31 ശതമാനം വര്‍ധനയുണ്ടാകും. പുതിയ പരിഷ്‌കരണ പ്രകാരം മുഖ്യമന്ത്രിയുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 80,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയരും. ആനുകൂല്യങ്ങളും അലവന്‍സുകളും ഒഴികെയാണ് ഇത്.
മുഖ്യമന്ത്രിക്കുള്ള ഏരിയ അലവന്‍സ് പ്രതിമാസം 80,000 രൂപയില്‍ നിന്ന് 95,000 രൂപയായും റിഫ്രഷ്മെന്റ് അലവന്‍സ് 60,000 രൂപയില്‍ നിന്ന് 70,000 രൂപയായും വര്‍ധിപ്പിച്ചു.
മന്ത്രിമാരുടെ ശമ്പളം 65,000 രൂപയില്‍ നിന്ന് 85,000 രൂപയായും നിയമസഭാംഗങ്ങളുടെ വേതനം 40,000 രൂപയില്‍ നിന്ന് 60,000 രൂപയായും ഉയര്‍ത്തി. കൂടാതെ, അവര്‍ക്ക് 80,000 രൂപയില്‍ നിന്ന് 95,000 രൂപ ഏരിയ അലവന്‍സും 45,000 രൂപയില്‍ നിന്ന് 55,000 രൂപ റിഫ്രഷ്മെന്റ് അലവന്‍സും ലഭിക്കും.
മുഖ്യമന്ത്രി ചമ്പൈ സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ദേശം അംഗീകരിച്ചത്.
സ്പീക്കറുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 78,000 രൂപയില്‍ നിന്ന് 98,000 രൂപയായും പ്രതിപക്ഷ നേതാവിന്റേത് 65,000 രൂപയില്‍ നിന്ന് 85,000 രൂപയായും ചീഫ് വിപ്പിന്റെ അടിസ്ഥാന ശമ്പളം 55,000 രൂപയില്‍ നിന്ന് 75,000 രൂപയായും വര്‍ധിപ്പിച്ചു.
എംഎല്‍എമാരുടെ ഏരിയ അലവന്‍സ് പ്രതിമാസം 65,000 രൂപയില്‍ നിന്ന് 80,000 രൂപയായും അവരുടെ റിഫ്രഷ്മെന്റ് അലവന്‍സ് 30,000 രൂപയില്‍ നിന്ന് 40,000 രൂപയായും ഉയര്‍ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us