/sathyam/media/media_files/zy5PK8BOpSyMsDmhveYj.jpg)
വാരാണസി: ആയിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ വാരാണസിയിലെ വ്യവസായി ദിനനാഥ് ജുന്‍ജുന്‍വാലയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. വെള്ളിയാഴ്ച രാവിലെ 7.00 മണിയോടെയാണ് ഇഡി സംഘം വാരണാസിയിലെ ഇദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
ഇദ്ദേഹത്തിന്റെ ഫാം ഹൗസിലും ഡല്‍ഹി, കൊല്‍ക്കത്ത, ബിഹാര്‍, റോഹ്താസ് തുടങ്ങി മറ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള 12 ലധികം സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തി. ഇക്കാലയളവില്‍ നിരവധി രേഖകളും ലാപ്ടോപ്പുകളും സംഘം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
റെയ്ഡിനിടെ സിംഗപ്പൂര്‍ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 500 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ പല ഫയലുകളിലും പിഴവുകള്‍ കണ്ടെത്തി്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം കൂടുതല്‍ അന്വേഷണം നടത്തുന്നത്.
2019ല്‍ തന്നെ ജുന്‍ജുന്‍വാലയ്ക്കെതിരെ കേസെടുത്ത് സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. അതിനുശേഷം 2020-ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നടപടി ആരംഭിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഇദ്ദേഹത്തിന്റെ വസതിയിലും ആശാപൂരിലെ ഓയില്‍ മില്ലുകളിലും ഹിരാമന്‍പൂരിലും സാരാനാഥിലെ ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 1000 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ദിനനാഥ് ജുന്‍ജുന്‍വാലയ്‌ക്കെതിരെ കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us