കാഞ്ചന്‍ജംഗ അപകടം: നിരവധി ട്രെയിനുകള്‍ റദ്ദാക്കി, അപകടസ്ഥലത്ത് അറ്റകുറ്റപ്പണികള്‍ തുടരുന്നു

തീവണ്ടിയുടെ തകര്‍ന്ന കമ്പാര്‍ട്ടുമെന്റുകള്‍ അപകടസ്ഥലത്ത് അവശേഷിക്കുന്നുണ്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
train Untitlednc.jpg

കൊല്‍ക്കത്ത:  ബംഗാളിലെ സിലിഗുരിയില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ഗുഡ്സ് ട്രെയിനിടിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. 

Advertisment

തീവണ്ടിയുടെ തകര്‍ന്ന കമ്പാര്‍ട്ടുമെന്റുകള്‍ അപകടസ്ഥലത്ത് അവശേഷിക്കുന്നുണ്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അപകടത്തില്‍പ്പെട്ട കാഞ്ചന്‍ജംഗ എക്സ്പ്രസ് പുലര്‍ച്ചെ 3.16 ന് കൊല്‍ക്കത്തയിലെ സീല്‍ദായിലെത്തി. അതേസമയം, അപകടസ്ഥലത്ത് തീവണ്ടിയുടെ തകര്‍ന്ന കോച്ചുകള്‍ നീക്കം ചെയ്യാനുള്ള അറ്റകുറ്റപ്പണികള്‍ തുടരുകയാണ്.

Advertisment