കാഞ്ചന്‍ജംഗ ട്രെയിന്‍ അപകടം: മാനുഷിക പിഴവെന്ന് റെയില്‍വേ ബോര്‍ഡ് സിഇഒ; ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റും കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡും മരിച്ചു

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റും കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡും അപകടത്തില്‍ മരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

New Update
jaya Untitledjw.jpg

കൊല്‍ക്കത്ത: എട്ടുപേരുടെ മരണത്തിനിടയാക്കിയ കാഞ്ചന്‍ജംഗ ട്രെയിന്‍ ദുരന്തത്തിന് കാരണം മാനുഷിക പിഴവെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ ജയ വര്‍മ്മ സിന്‍ഹ.

Advertisment

ബംഗാളിലെ സിലിഗുരിയില്‍ ചരക്ക് തീവണ്ടിയിലിടിച്ച് കാഞ്ചന്‍ജംഗ എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റും കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡും അപകടത്തില്‍ മരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാനുഷിക പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും ജയ വര്‍മ്മ സിന്‍ഹ വ്യക്തമാക്കി. സിഗ്‌നല്‍ അവഗണിച്ചതാണ് അപകടകാരണമെന്നാണ് ആദ്യത്തെ സൂചനകള്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Advertisment