New Update
/sathyam/media/media_files/2025/05/24/0QnDHGYXglEtn3uMJzCN.jpg)
ശ്രീനഗർ: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീരിൽ വ്യാപക റെയ്ഡുമായി പോലീസ്.
Advertisment
ജമാഅത്ത് ഇസ്ലാമിയുടെ സ്ലീപ്പർ സെല്ലുകൾ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച മാത്രം 200 ഇടങ്ങളിൽ പരിശോധന നടന്നതായും കഴിഞ്ഞ നാല് ദിവസത്തിനിടയിൽ 400 കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനുകൾ നടത്തിയതായും പോലീസ് പറഞ്ഞു.
കശ്മീരിലെ തെക്കൻ ജില്ലകളിലാണ് റെയ്ഡുകൾ അധികവും നടന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഉടമ പുൽവാമ സ്വദേശിയായിരുന്നു.
ഇതിന് പുറമേ ഫരീദാബാദിലും സഹാറൻപൂരിലും നടന്ന റെയ്ഡുകളിൽ ആയുധങ്ങളുമായി കണ്ടെത്തിയവർ കശ്മീർ സ്വദേശികളായിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് ശക്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us