മല എലിയെ പ്രസവിച്ചതുപോലുള്ള കേന്ദ്ര ബജറ്റെന്ന് കെ.സി. വേണുഗോപാൽ എംപി. കേരളത്തെ പൂർണമായും അവഗണിച്ചു, രാജീവ് ചന്ദ്രശേഖറിന്റെ ന്യായീകരണം പൊള്ളയെന്നും വിമർശനം. തിരുത്തലുകൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കെ.സി

New Update
kc venugopal press meet

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂർണമായും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

Advertisment

രാജീവ് ചന്ദ്രശേഖറിന്‍റേത് പൊള്ളയായ ന്യായീകരണമാണ്. തിരുത്തലുകൾ നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികൾ നടപ്പിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണോ ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതെന്നും കെ.സി ചോദിച്ചു.

കേരളം പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. അല്ലാതെ ബജറ്റിൽ അവഗണിക്കുകയല്ല വേണ്ടത്.

കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതുഖനന ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ വ്യക്തത വേണമെന്നും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഗൂഢോദ്ദേശ്യമുണ്ടോ എന്നത് വ്യക്തമാകുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Advertisment