/sathyam/media/media_files/7F0ds5v6OFjNQvmHcuLM.jpeg)
ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ പദവിയ്ക്കായി ജെഡിയുവും ടിഡിപിയും അവകാശവാദം ഉന്നയിക്കണമെന്ന ഇന്ത്യാ മുന്നണിയുടെ പ്രസ്താവനയില്‍ പിടികൊടുക്കാതെ എന്‍ഡിഎ സഖ്യകക്ഷികള്‍. സ്പീക്കര്‍ പദവി സംബന്ധിച്ച് ബിജെപി എന്ത് തീരുമാനിച്ചാലും അതിനൊപ്പമാവും തങ്ങളെന്ന് ജെഡിയു വ്യക്തമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ തല്‍ക്കാലം പ്രതികരിക്കാന്‍ ഇല്ലെന്നാണ് ടിഡിപിയുടെ നിലപാട്.
സ്പീക്കര്‍ പദത്തിലേക്ക് ബിജെപി തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കുമെന്ന് ജെഡിയു അറിയിച്ചു.
''കോണ്‍ഗ്രസ് ചര്‍ച്ചകളെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. അതില്‍ യാതൊരു അര്‍ത്ഥവുമില്ല, ഭരണസഖ്യത്തിലെ ഏറ്റവും വലിയ കക്ഷി സ്പീക്കറെ വിളിക്കുന്നതാണ് കീഴ് വഴക്കം. ബിജെപി എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അതിനെ പിന്തുണയ്ക്കും,'' ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു.
ലോക്സഭാ സ്പീക്കറാകാനുള്ള തങ്ങളുടെ നോമിനിക്കായി ടിഡിപി അവകാശ വാദം ഉയര്‍ത്തുന്നുണ്ടോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് ടിഡിപി നേതാവ് കൊമ്മാറെഡ്ഡി ഒഴിഞ്ഞുനിന്നു.
എന്നാല്‍, പാര്‍ട്ടി ഈ ഓപ്ഷന്‍ നിരാകരിച്ചിട്ടില്ലെന്ന് ടിഡിപി വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതില്‍ എല്ലാ പങ്കാളികളെയും പോലെ ഞങ്ങള്‍ക്കും ഒരു അഭിപ്രായമുണ്ടെന്ന് അവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us