/sathyam/media/media_files/ECX0M5vCrSI3Ay2Z04Io.jpg)
ഡല്‍ഹി: ജമ്മു കശ്മീരിലെ ദോഡയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ എകെ 47 തോക്കുമായി കടന്നു കളഞ്ഞയാള്‍ക്കായി വന്‍ തിരച്ചില്‍. വിവരം ലഭിച്ചയുടന്‍ പോലീസ് ഇയാളെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജമ്മു കശ്മീര്‍ നിരവധി ഭീകരാക്രമണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സമയത്താണ് സംഭവം.
അതിനിടെ, കശ്മീരിലെ ദോഡ ജില്ലയില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. ജില്ലയുടെ ഉയര്‍ന്ന മേഖലകളില്‍ ഭീകരസംഘം ഉണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്.
ജൂണ്‍ 11ന് രാത്രി ഭാദെര്‍വ-പത്താന്‍കോട്ട് റോഡിലെ ചാറ്റര്‍ഗല്ലയുടെ മുകള്‍ ഭാഗത്തുള്ള സംയുക്ത ചെക്ക് പോസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രാഷ്ട്രീയ റൈഫിള്‍സിലെ അഞ്ച് സൈനികര്‍ക്കും ഒരു പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us