/sathyam/media/media_files/hw8im2sx8ZznnRISbpCN.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ മോഷണശ്രമം ആരോപിച്ച് 35 കാരനായ മുസ്ലീം യുവാവിനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 10.15 ഓടെ മാമു ഭഞ്ജ പ്രദേശത്താണ് സംഭവം. മുഹമ്മദ് ഫരീദ് എന്ന ഔറംഗസേബ് (35) ആണ് മരിച്ചത്. കൊലപാതകത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപമുള്ള പഴയ നഗരത്തിലെ ചില സ്ഥലങ്ങളില്‍ ഹിന്ദു, മുസ്ലീം ഗ്രൂപ്പുകള്‍ ഒത്തുകൂടിയതോടെ പ്രദേശം സംഘര്‍ഷഭരിതമായിരുന്നു, സംഭവത്തില്‍ പ്രതിഷേധിച്ച് ചില കടകള്‍ അവരുടെ ഷട്ടറുകള്‍ അടച്ചു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ കനത്ത പോലീസ് സേനയെ വിന്യസിച്ചു.ക്രമസമാധാന നില നിയന്ത്രണത്തിലാണെന്ന് അലിഗഡ് റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) ശലഭ് മാത്തൂര്‍ പറഞ്ഞു.
പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) എന്നിവരോടൊപ്പം വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള അധിക ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us