/sathyam/media/media_files/qCajZZRHrsGCoebieEMS.jpg)
ഡല്‍ഹി; ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 23 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. നാല് പുരുഷന്മാര്‍ ലൈംഗികമായി പീഡിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികളിലൊരാളെ ഇരയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇര ഒരു മാസം മുമ്പ് ഓണ്‍ലൈനില്‍ പ്രതികളിലൊരാളായ കരണുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായി പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. തുടര്‍ന്ന് കരണ്‍ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു.
വ്യാഴാഴ്ച കരണ്‍ ഇരയെ റെയില്‍ വിഹാറിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഇയാളുടെ മൂന്ന് കൂട്ടാളികളും ഉണ്ടായിരുന്നു. തുടര്‍ന്ന് നാലുപേരും ഇരയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ബെല്‍റ്റ് കൊണ്ട് മര്‍ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പണം നല്‍കിയില്ലെങ്കില്‍ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയുണ്ട്. യുപിഐ വഴി പണം കൈമാറാനും ബിയര്‍ വാങ്ങാനും പ്രതികള്‍ ഇരയുടെ ഫോണ്‍ ഉപയോഗിച്ചതായി എസ്പി പറഞ്ഞു.
ഇരയായ യുവാവ് ഷാപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍, കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മറ്റ് പ്രസക്തമായ കുറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വെള്ളിയാഴ്ച ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്നുരാത്രി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെടുത്ത വീട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us