ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/yMncUSYTChko0C5yUSQI.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിംഗ് ഔട്ട്ലെറ്റില്‍ യുവാവ് വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്ന് അക്രമികളാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജെ ബ്ലോക്ക് ഏരിയയിലാണ് ആക്രമണം നടന്നത്. യുവാവിന് ഒന്നിലധികം വെടിയേറ്റിരുന്നു.
Advertisment
ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരും പോലീസിന്റെ ക്രൈം ടീമും സ്ഥലത്തെത്തി പരിശോധന നടത്തി.
വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us