/sathyam/media/media_files/2026/02/04/1770201435-2026-02-04-16-48-38.jpg)
ഇം​ഫാ​ൽ: മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കി. സം​സ്ഥാ​ന​ത്ത് പു​തി​യ സ​ർ​ക്കാ​ർ ഇ​ന്ന് ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
ബി​ജെ​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. മു​തി​ർ​ന്ന നേ​താ​വ് യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ബി​ജെ​പി നി​യ​മ​ഭാ​ക​ക്ഷി യോ​ഗം യും​നാം ഖേം​ച​ന്ദി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കു​ക്കി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​നി​ത​യും നാ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​നി​ധി​യു​മാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത്. നാ​ഗ പീ​പ്പി​ൾ ഫ്ര​ണ്ടി​നാ​ണ് ര​ണ്ടാം ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം.
ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ബി​രേ​ൺ സിം​ഗ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us