വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം ലജ്ജാകരമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വാഹനവ്യൂഹം കടന്നുപോയതിനെക്കുറിച്ച് തീവ്രവാദികള്‍ക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന കാര്യം അന്വേഷണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
biren Untitledti.jpg

ഇംഫാല്‍: ജൂണ്‍ 10 ന് തന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം ലജ്ജാകരമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്.

Advertisment

എന്റെ സുരക്ഷാ വാഹനവ്യൂഹം എന്റെ സ്വന്തം സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത് എനിക്ക് ലജ്ജാകരമായ കാര്യമാണ്, ഇത് ഏറ്റവും മോശം കാര്യമാണ്. തന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹനവ്യൂഹം കടന്നുപോയതിനെക്കുറിച്ച് തീവ്രവാദികള്‍ക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന കാര്യം അന്വേഷണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

കാങ്പോപി ജില്ലയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ജിരിബാം ജില്ലയിലേക്ക് വാഹനവ്യൂഹം പോകുന്നതിനിടെയാണ് സംഭവം.

Advertisment