New Update
/sathyam/media/media_files/2025/01/26/PQ5sxYTRLKk3ZFoDwV8M.jpg)
ഡല്‍ഹി: താലികെട്ടിന് നിമിഷങ്ങള്‍ക്ക് മുമ്പ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലാണ് സംഭവം.
Advertisment
സംഭവത്തിനുശേഷം വധുവിന്റെ കുടുംബം വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവതി പ്രഖ്യാപിച്ചു.
അയല്‍പക്കത്തുള്ള ഒരു യുവാവുമായി തനിക്ക് പ്രണയബന്ധമുണ്ടെന്നും, ഒരുമിച്ച് ജീവിക്കാനും മരിക്കാനും അവര്‍ പ്രതിജ്ഞയെടുത്തിരുന്നുവെന്നും അതുകൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതെന്നും യുവതി വെളിപ്പെടുത്തി.
തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ കാമുകന്റെ വീട്ടില്‍ ഉപേക്ഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us