സിക്കിമില്‍ വന്‍ മണ്ണിടിച്ചിലില്‍ റോഡ് ഒലിച്ചുപോയി; 1,200 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

സിക്കിം ടൂറിസം, സിവില്‍ ഏവിയേഷന്‍ മന്ത്രി ഷെറിംഗ് തെണ്ടുപ് ബൂട്ടിയ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ ഏകോപിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
sikkim Untitledti.jpg

ഡല്‍ഹി: സിക്കിമില്‍ വന്‍ മണ്ണിടിച്ചിലില്‍ റോഡ് ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. മംഗന്‍ ജില്ലയെ സിക്കിമിലെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന റോഡാണ് വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒലിച്ചുപോയത്.

Advertisment

ജില്ലയില്‍ റോഡ്, വാര്‍ത്താവിനിമയ ശൃംഖല തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് 1200-ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്. കാലാവസ്ഥ അനുവദിച്ചാല്‍ ഇവരെ ഉടന്‍ ഒഴിപ്പിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

സിക്കിം ടൂറിസം, സിവില്‍ ഏവിയേഷന്‍ മന്ത്രി ഷെറിംഗ് തെണ്ടുപ് ബൂട്ടിയ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ ഏകോപിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment