/sathyam/media/media_files/2026/01/30/untitled-2026-01-30-10-28-35.jpg)
ദാവന്‍ഗരെ: കര്‍ണാടകയില്‍ കല്യാണം കഴിഞ്ഞ് രണ്ട് മാസം തികയും മുന്‍പേ നവവധു കാമുകനൊപ്പം ഒളിച്ചോടിയതിനെത്തുടര്‍ന്ന് രണ്ട് യുവാക്കള്‍ ജീവിതം അവസാനിപ്പിച്ചു. ദാവന്‍ഗരെ സ്വദേശി ഹരീഷ് (30), വിവാഹത്തിന് ഇടനിലക്കാരനായി നിന്ന സരസ്വതിയുടെ അമ്മാവന്‍ രുദ്രേഷ് (36) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ വധു സരസ്വതിയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23-നാണ് സരസ്വതി ക്ഷേത്രത്തില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സരസ്വതി തന്റെ കാമുകനായ ശിവകുമാറിനൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായത്.
ഭാര്യയുടെ ഒളിച്ചോട്ട വാര്‍ത്ത അറിഞ്ഞ ഹരീഷ്, തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരെഴുതി വെച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.
താന്‍ മുന്‍കൈ എടുത്ത് നടത്തിയ വിവാഹം ഇത്തരമൊരു ദുരന്തത്തില്‍ കലാശിച്ചതും ഹരീഷിന്റെ മരണവാര്‍ത്തയും നല്‍കിയ ആഘാതത്തിലാണ് ഇടനിലക്കാരനായ രുദ്രേഷ് ജീവനൊടുക്കിയത്.
സരസ്വതിക്ക് വിവാഹത്തിന് മുന്‍പേ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്ന കാര്യം ഹരീഷിന് അറിയാമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ സരസ്വതിയുടെ വീട്ടുകാരെ പറഞ്ഞുസമ്മതിപ്പിച്ച് ഹരീഷ് തന്നെയായിരുന്നു ഈ വിവാഹത്തിന് മുന്‍കൈ എടുത്തത്. അമ്മാവനായ രുദ്രേഷാണ് വിവാഹാലോചനയുമായി ഹരീഷിനെ സമീപിച്ചത്.
ദാവന്‍ഗരെ റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ഉമാ പ്രശാന്ത് അറിയിച്ചു.
രണ്ട് കുടുംബങ്ങളുടെയും പരാതിയില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മാനസികമായ തകര്‍ച്ചയാണ് ആത്മഹത്യകള്‍ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us