ഛത്തീ​സ്ഗ​ഡി​ൽ മാവോയിസ്റ്റ് സ്വാധീനം തകർക്കാൻ നിർണായക സൈ​നി​ക ന​ട​പ​ടി. സുക്മയിലെ ര​മ​ണ്ണ​യു​ടെ സ്മാ​ര​കം ത​ക​ർ​ത്ത് സി​ആ​ർ​പി​എ​ഫ്. പ്രദേശത്ത് സുരക്ഷയും വികസനവും ഉറപ്പാക്കാൻ സൈന്യത്തിന്റെ മേൽക്കൈ

New Update
1770296190

സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്ന ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഭയരഹിതമായ ഭാവി ഉറപ്പാക്കാൻ സിആർപിഎഫ് നിർണ്ണായക നീക്കം നടത്തി.

Advertisment

ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രാവുല ശ്രീനിവാസ് (രമണ്ണ) എന്ന ഭീകരന്റെ സ്മാരകം സൈന്യം തകർത്തു.

സുക്മയിലെ ഗോഗുണ്ട ഗ്രാമത്തിൽ സിആർപിഎഫ് 74-ാം ബറ്റാലിയൻ നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് സ്മാരകം നീക്കം ചെയ്തതെന്ന് അസിസ്റ്റന്റ് കമാൻഡന്റ് വിദേഖോ കിയെ വ്യക്തമാക്കി.

 76 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവാണ് രമണ്ണ.

ദീർഘകാലം മാവോയിസ്റ്റ് നിയന്ത്രണത്തിലായിരുന്ന ഗോഗുണ്ട മേഖലയിൽ 2025 നവംബർ 20-ന് ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിച്ചതോടെ സൈന്യത്തിന് മേൽക്കൈ ലഭിച്ചു. ഇതിന് പിന്നാലെ മേഖലയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഹെലിപ്പാഡ്, സ്കൂൾ കെട്ടിടം എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. രാജ്യത്തുനിന്ന് ഇടത് തീവ്രവാദം പൂർണ്ണമായും തുടച്ചുനീക്കുക എന്ന കേന്ദ്ര സർക്കാർ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നടപടിയെ ഉന്നത വൃത്തങ്ങൾ വിലയിരുത്തുന്നത്.

Advertisment