മേഘാലയ കൽക്കരി ഖനിയിൽ വൻ സ്ഫോടനം;നിരവധി പേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരുന്നു.  ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

New Update
a

ഷില്ലോങ്; മേഘാലയയിലെ കൽക്കരി ഖനി സ്‌ഫോടനത്തിൽ 16 തൊഴിലാളികൾ കൊല്ലപ്പെട്ടു.

Advertisment

മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള തൊഴിലാളികളാണെന്ന് അധികൃതർ സംശയിക്കുന്നു.

ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും എസ്പി വികാസ് കുമാർ പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ ഇനിയും ഖനിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നുകളിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി,

ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

സംഭവത്തിൽ ദുഃഖമുണ്ടെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.

 മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

Advertisment