/sathyam/media/media_files/2026/02/03/untitled-2026-02-03-09-07-11.jpg)
ഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി ട്രംപിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പുതിയ വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും വന്‍ അവസരങ്ങള്‍ തുറന്നുനല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ പ്രതികരണം.
'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ കരുത്താകും
നിലവില്‍ നേരിട്ടിരുന്ന ഉയര്‍ന്ന നികുതി നിരക്കില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറഞ്ഞത് ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകും.
ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും ഇന്ത്യ-അമേരിക്ക പങ്കാളിത്തം അഭൂതപൂര്‍വമായ ഉയരങ്ങളിലെത്തുമെന്നും മോദി വ്യക്തമാക്കി.
ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ട്രംപിന്റെ നേതൃത്വം അത്യാവശ്യമാണെന്നും അദ്ദേഹത്തിന്റെ സമാധാന ശ്രമങ്ങളെ ഇന്ത്യ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us