/sathyam/media/media_files/2026/02/05/untitled-2026-02-05-15-16-21.jpg)
ഡല്‍ഹി: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 7, 8 തീയതികളില്‍ മലേഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്' ഉയര്‍ത്തിയ ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മലേഷ്യന്‍ യാത്രയാണിത്.
പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി മോദി വിശദമായ ചര്‍ച്ചകള്‍ നടത്തും. പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യും.
ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പുതിയ സഹകരണ കരാറുകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടായേക്കും.
മലേഷ്യയിലെ 2.9 ദശലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കും. വിദേശ രാജ്യങ്ങളിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്ത്യന്‍ സമൂഹമാണിത്.
സന്ദര്‍ശനത്തോടനുബന്ധിച്ച് പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറം സംഘടിപ്പിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികളുമായും ബിസിനസ് ഗ്രൂപ്പുകളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
2024 ഓഗസ്റ്റില്‍ അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ധാരണകളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം കാണുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us