ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനം സന്ദർശിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്യും

ജെഡിയു, ബിജെപി, മറ്റ് പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു.

New Update
Untitled

പട്‌ന: 2025 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജെഡിയു, ബിജെപി, മറ്റ് പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു. 

Advertisment

സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6 നും 11 നും നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനം സന്ദര്‍ശിക്കുമെന്നും അവിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment