New Update
/sathyam/media/media_files/2025/10/12/modi-trump-2025-10-12-14-16-36.jpg)
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു.
Advertisment
ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ കാലതാമസം നേരിടുന്നതിനിടെയാണ് ഈ സംഭാഷണം.
റഷ്യയിൽനിന്ന് എണ്ണ തുടർച്ചയായി ഇന്ത്യ വാങ്ങുന്നതിനെതിരായി ട്രംപ് ഇന്ത്യയ്ക്ക് ഇറക്കുമതികൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു.
ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനു പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ഇതു സംബന്ധിച്ച ധാരണ ഇതിനകം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ വരും, വെനിസ്വേലൻ എണ്ണവാങ്ങുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് മോദിയുമായി ഫോണിൽ സംസാരിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us