പരിശോധനയ്ക്കായി മകന്റെ രക്തസാമ്പിളിന് പകരം സ്വന്തം രക്തം നല്‍കി: പൂനെയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ കൗമാരക്കാരന്റെ അമ്മ അറസ്റ്റില്‍

മറ്റ് പ്രതികളായ ഡോ. ഹല്‍നോര്‍, ഡോ. അജയ് തവാഡെ എന്നിവരെ അറസ്റ്റ് ചെയ്തതുമുതല്‍ അഗര്‍വാള്‍ ഒളിവിലായിരുന്നു. പോലീസ് യുവതിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.

New Update
Pune

പൂനെ: പൂനെ പോര്‍ഷെ അപകടക്കേസിലെ പ്രതിയായ പതിനേഴുകാരന്റെ അമ്മ ശിവാനി അഗര്‍വാളിനെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

മുംബൈയില്‍ നിന്ന് പൂനെയില്‍ എത്തിയ ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സിറ്റി ഹോസ്പിറ്റലില്‍ വച്ച് മകന്റെ രക്ത സാമ്പിളിന് പകരം സ്വന്തം രക്തം നല്‍കിയെന്ന് കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്.

ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ആദ്യ രക്തസാമ്പിളില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന് കാണിച്ചത് സംശയം ജനിപ്പിച്ചിരുന്നു. പിന്നീട്, മറ്റൊരു ആശുപത്രിയില്‍ നടത്തിയ രണ്ടാമത്തെ രക്തപരിശോധനയിലും ഡിഎന്‍എ പരിശോധനയിലുമാണ് രക്തസാമ്പിളുകള്‍ രണ്ട് വ്യത്യസ്ത വ്യക്തികളില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്.

മറ്റ് പ്രതികളായ ഡോ. ഹല്‍നോര്‍, ഡോ. അജയ് തവാഡെ എന്നിവരെ അറസ്റ്റ് ചെയ്തതുമുതല്‍ അഗര്‍വാള്‍ ഒളിവിലായിരുന്നു. പോലീസ് യുവതിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.

Advertisment