/sathyam/media/media_files/WZDzcWaMrPsnlFhjt5mZ.jpg)
ഡൽഹി: കോൺഗ്രസിനെ കൈ പിടിച്ചുയർത്തിയ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. പ്രതിപക്ഷത്ത് മികച്ച നേട്ടം കോൺഗ്രസിന് നേടാൻ കഴിഞ്ഞതോടെ രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കുമെന്ന് ഉറപ്പായത്.
ഇത്തവണ കോൺഗ്രസിന്റെ നില 30 മുതൽ 50 ശതമാനത്തിലേറെ സീറ്റ് വർധിക്കും എന്നതിലേക്കാണ് നിലവിൽ കാര്യങ്ങൾ മുമ്പോട്ടു പോകുന്നത്. 80-90 സീറ്റിനടുത്ത് കോൺഗ്രസ് ഒറ്റയ്ക്ക് നേടാം.
ഇത്തവണ ഭരണം നേടാനാകുമെന്ന് പുറമെ പറഞ്ഞിരുന്നെങ്കിലും യാഥാർത്ഥ്യമതാകില്ലെന്ന് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ഉറപ്പായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിച്ചാൽ 2029ൽ ഭരണം തിരിച്ചു പിടിക്കാനാവുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുലിന്റെ ജനപ്രീതി വലിയ തോതിൽ ഉയർന്നു എന്ന് തന്നെയാണ് ആദ്യ സൂചനകൾ. ഇത് നിലനിർത്താൻ വരും നാളുകളിൽ കഴിഞ്ഞാൽ 2029ൽ വലിയ നേട്ടമുണ്ടാക്കാനാവുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us