ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ സോണിയ ഗാന്ധിയും മകന്‍ രാഹുലും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് ഇ.ഡി.
99% ഓഹരികളും വെറും 50 ലക്ഷം രൂപയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ടാണ് സോണിയ ഗാന്ധിയും മകന്‍ രാഹുലും ചേര്‍ന്ന് സ്വത്തുക്കള്‍ സ്വന്തമാക്കിയതെന്നും ഇഡി ആരോപിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സാം പിട്രോഡ, സുമന്‍ ദുബെ എന്നിവരെയും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇഡി കുറ്റപത്രത്തില്‍ സോണിയയെ ഒന്നാം പ്രതിയായും രാഹുല്‍ രണ്ടാം പ്രതിയായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം പരിഗണിക്കുന്നതിനെക്കുറിച്ച് ഏപ്രില്‍ 25 ന് പ്രത്യേക കോടതി തീരുമാനിക്കും.
ആസ്തികളുടെ നിലവിലെ വിപണി മൂല്യം ഇപ്പോള്‍ 5,000 കോടി രൂപയാണ്, കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം 988 കോടി രൂപയാണെന്ന് ഇഡി പറഞ്ഞു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് എജെഎല്‍ സ്ഥാപിച്ചത്.