New Update
/sathyam/media/media_files/7F0ds5v6OFjNQvmHcuLM.jpeg)
ഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ശേഷം മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകളും ഉയരുകയാണ്. പിന്നാലെ ഇതേ ചോദ്യം ആവര്‍ത്തിച്ച് ജെഡിയുവിന്റെ പോസ്റ്റും പ്രത്യക്ഷപ്പെട്ടു. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
Advertisment
തിരഞ്ഞെടുപ്പിന് മുമ്പ്, നിതീഷിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നെങ്കിലും, ജെഡിയു മേധാവി മുഖ്യമന്ത്രി സ്ഥാനം വഹിക്കുമെന്ന് ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
'അഭൂതപൂര്‍വവും സമാനതകളില്ലാത്തതും. നിതീഷ് കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു, ഇപ്പോഴുമുണ്ട്, തുടരും,' ജെഡിയു വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം, അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us