/sathyam/media/media_files/X7Z0v3kFv6YEfnG8Mzy8.jpg)
ഡല്‍ഹി: തങ്ങളുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെന്ന സൂചനയുമായി ജനതാദള്‍ (യുണൈറ്റഡ്) തലവന്‍ നിതീഷ് കുമാറും തെലുങ്കുദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്രബാബു നായിഡുവും രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനത്തെത്തുടര്‍ന്ന് ഇരുവരെയും 'കിംഗ് മേക്കര്‍മാര്‍' എന്ന് വിശേഷിപ്പിച്ചിരുന്നു.
എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ രാജ്യതലസ്ഥാനത്തെത്തിയ പിന്നാലെയാണ് മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ശക്തമായി പിന്തുണയ്ക്കുമെന്ന് നിതീഷ് കുമാറിന്റെ വിശ്വസ്തനും ജെഡിയു നേതാവുമായ കെസി ത്യാഗിയും പറഞ്ഞു
ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാണ്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നിതീഷ് കുമാര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ ജെഡിയു നിര്‍ദ്ദേശിച്ച കത്ത് സമര്‍പ്പിക്കുമെന്നും കെസി ത്യാഗി പറഞ്ഞു.
ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവും താന്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us