കോടതി നടപടികളുടെ വീഡിയോ നീക്കം ചെയ്യണം; സുനിത കേജ്രിവാളിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയോട് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ട സമാനമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

New Update
sunitha Untitlediy.jpg

ഡൽഹി: മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിൻ്റെ അറസ്റ്റിനെ തുടർന്ന് കോടതിയെ അഭിസംബോധന ചെയ്തപ്പോൾ റെക്കോർഡ് ചെയ്ത നടപടികളുടെ വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്   കേജ്രിവാളിൻ്റെ ഭാര്യ സുനിത കേജ്രിവാളിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി.

Advertisment

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയോട് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ട സമാനമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ നീന ബൻസാൽ കൃഷ്ണ, അമിത് ശർമ്മ എന്നിവരുടെയാണ് ഉത്തരവ്‌.

വീഡിയോ നീക്കം ചെയ്യാൻ മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളോടും കോടതി നിർദ്ദേശിച്ചു. അഭിഭാഷകനായ വൈഭവ് സിംഗ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ അറസ്റ്റിനെ തുടർന്ന് രണ്ടാം തവണ കോടതിയിൽ ഹാജരാക്കിയപ്പോൾ കേജ്രിവാൾ സ്‌പെഷ്യൽ ജഡ്‌ജി കാവേരി ബവേജയെ അഭിസംബോധന ചെയ്‌ത മാർച്ച് 28 ലേതാണ് വീഡിയോ.

Advertisment