/sathyam/media/media_files/xxwkxE0soYyv32KWhFiJ.jpg)
ഗാംങ്‌ടോക്ക്: കനത്ത മഴയെ തുടര്‍ന്ന് സിക്കിമിലെ മംഗന്‍ ജില്ലയില്‍ റോഡ്, വാര്‍ത്താവിനിമയ ശൃംഖല തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 1200-ലധികം വിനോദസഞ്ചാരികളെ കാലാവസ്ഥ അനുവദിച്ചാല്‍ ഇന്ന് ഒഴിപ്പിക്കുമെന്ന് അധികൃതര്‍.
സിക്കിം ടൂറിസം, സിവില്‍ ഏവിയേഷന്‍ മന്ത്രി ഷെറിംഗ് തെണ്ടുപ് ബൂട്ടിയ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ ഏകോപിപ്പിക്കും.
ലാച്ചുങ്ങില്‍ നിന്ന് വിനോദസഞ്ചാരികളെ എയര്‍ലിഫ്റ്റ് വഴിയും റോഡ്വേകളിലൂടെയും ഞായറാഴ്ച ഒഴിപ്പിക്കാന്‍ ആരംഭിക്കുമെന്ന് ശനിയാഴ്ച വൈകുന്നേരം അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
15 വിദേശികള്‍ ഉള്‍പ്പെടെ 1,215 വിനോദസഞ്ചാരികള്‍ കഴിഞ്ഞ ഒരാഴ്ചയായി ലചുങ് ടൗണില്‍ കുടുങ്ങിക്കിടക്കുകയാണ്. തുടര്‍ച്ചയായ മഴ മംഗന്‍ ജില്ലയിലെ റോഡിനെയും ആശയവിനിമയ ശൃംഖലയെയും ബാധിച്ചിരുന്നു.
മണ്ണിടിച്ചിലിലും കനത്ത മഴയിലും ഈ കാലയളവില്‍ കുറഞ്ഞത് ആറ് പേര്‍ മരിച്ചു. വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി, ഭക്ഷ്യ വിതരണങ്ങളും മൊബൈല്‍ നെറ്റ്വര്‍ക്കുകളും തടസ്സപ്പെടുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us