ക്ഷേമം, യോഗ, സാംസ്കാരിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പതഞ്ജലി യോഗപീഠവും റഷ്യൻ സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

റഷ്യയിലുടനീളം പതഞ്ജലിയുടെ വെല്‍നസ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സ്വാമി രാംദേവ് പറഞ്ഞു.

New Update
Untitled

ഡല്‍ഹി: പതഞ്ജലി ഗ്രൂപ്പും റഷ്യന്‍ സര്‍ക്കാരും തമ്മില്‍ ഡല്‍ഹിയില്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പതഞ്ജലി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സ്വാമി രാംദേവും ഇന്തോ-റഷ്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനും റഷ്യന്‍ വാണിജ്യ മന്ത്രിയുമായ സെര്‍ജി ചെറെമിനും കരാറില്‍ ഒപ്പുവച്ചു.

Advertisment

ക്ഷേമം, യോഗ, ആയുര്‍വേദം, ആത്മീയ കൈമാറ്റം, നൈപുണ്യമുള്ള തൊഴില്‍ മൊബിലിറ്റി എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം.


റഷ്യയിലുടനീളം പതഞ്ജലിയുടെ വെല്‍നസ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സ്വാമി രാംദേവ് പറഞ്ഞു.

വാര്‍ദ്ധക്യത്തെ മറികടക്കുന്നതിനും ഗുരുതരമായ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന വെല്‍നസ് സാങ്കേതിക വിദ്യകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള സഹകരണ ഗവേഷണം ഇത് വിഭാവനം ചെയ്യുന്നു. 

റഷ്യന്‍ പൗരന്മാര്‍ക്കിടയില്‍ ഇതിനകം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ധാരണാപത്രം മുന്‍ഗണന നല്‍കുന്നത്.


യോഗ, ആയുര്‍വേദം, പൂര്‍വ്വിക പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഇന്ത്യയുടെ സമ്പന്നമായ അറിവ് റഷ്യയുമായി പങ്കുവെച്ചുകൊണ്ട് ആത്മീയവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ധാരണാപത്രത്തിന്റെ ഒരു പ്രധാന സ്തംഭം.


പരസ്പര ധാരണയും സൗഹാര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാംസ്‌കാരിക വിനിമയങ്ങളും ഇന്ത്യയുടെ പാരമ്പര്യങ്ങള്‍ റഷ്യന്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കലും ഈ സംരംഭത്തില്‍ ഉള്‍പ്പെടും.

Advertisment