/sathyam/media/media_files/2025/12/06/1514673-cdxvc-2025-12-06-22-01-17.webp)
പട്ന: ബിഹാറിലെ ബോധ് ഗയയിലെ ഒരു ഹോട്ടലിൽ ആഘോഷപൂർവ്വമായ ഒരു വിവാഹം സംഘർഷത്തിലാണ് അവസാനിച്ചത്. മധുര പലഹാരങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് വിവാഹ ചടങ്ങിനെ അലങ്കോലമാക്കിയത്.
രസഗുള വിളമ്പുന്നതിനെച്ചൊല്ലി വധുവിന്റെ ബന്ധുക്കളും വരന്റെ കുടുംബവും തമ്മിലുള്ള അഭിപ്രായവ്യത്യാസം പൂർണ സംഘർഷത്തിലേക്ക് നീങ്ങുകയും ഇത് പൊലീസ് ഇടപെടലിന് കാരണമാവുകയും ചെയ്തു.
സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മധുരപലഹാര കൗണ്ടറിലെ രസഗുളകൾ തീർന്നതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വധിവിന്റെ കുടുംബം നേരാതെ തന്നെ വിവാഹ വേദിയിൽ എത്തിയിരുന്നു.
തുടർന്ന് വരാനും സംഘവും വിവാഹം നടക്കുന്ന വേദിയിലേക്ക് എത്തിയെങ്കിലും തർക്കം കാരണം വിവാഹ ചടങ്ങുകൾ പോലും നടത്താനായില്ല. പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ശാന്തരാക്കാൻ ശ്രമിക്കുകയും ഒടുവിൽ വിവാഹം നടത്താതെ ഇരു വിഭാഗവും പിരിഞ്ഞുപോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us