ബുൾഡോഗ് ആക്രമണം; നാല് വയസുകാരിക്ക് ദാരുണാന്ത്യം

നായ ഓടിവന്ന് പെണ്‍കുട്ടിയുടെ മേല്‍ ചാടിവീണു ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ ബോധരഹിതയായി വീണു.

New Update
Untitled

ഡല്‍ഹി: ബിഹാറില്‍ ബുള്‍ഡോഗിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായ്ക്കളുടെയും അപകടകാരികളായ വളര്‍ത്തുനായ്ക്കളുടെയും ശല്യം വര്‍ദ്ധിച്ചതായി ഗ്രാമവാസികള്‍ പറയുന്നു. നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ല.

Advertisment

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊഹ്ജാമയിലെ കമലേഷ് സാഹ്നിയുടെ മകള്‍ ശിവാനി തന്റെ രണ്ട് സഹോദരന്മാരോടൊപ്പം നടക്കുകയായിരുന്നു.


പെട്ടെന്ന് ഒരു വളര്‍ത്തു നായ ഓടിവന്ന് പെണ്‍കുട്ടിയുടെ മേല്‍ ചാടിവീണു ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ ബോധരഹിതയായി വീണു. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തി ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ പാറു സിഎച്ച്‌സിയിലേക്ക് കൊണ്ടുപോയി. 

അവിടെ നിന്ന്,  നില ഗുരുതരമായി കണ്ട ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ മുസാഫര്‍പൂര്‍ എസ്‌കെഎംസിഎച്ചിലേക്ക് റഫര്‍ ചെയ്തു. ബുധനാഴ്ച ചികിത്സയ്ക്കിടെ കുട്ടി മരിച്ചു.

Advertisment