/sathyam/media/media_files/G3RgFDbsxhF4nTP83SAW.jpg)
ഡല്‍ഹി: അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ജനാധിപത്യ തത്വങ്ങളെ അവഗണിക്കുകയും രാജ്യത്തെ ജയിലാക്കി മാറ്റുകയുമാണ് ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.ഭരണഘടനയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാന്‍ പാര്‍ട്ടിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
1975 ജൂണ്‍ 25 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പ്രതിപക്ഷ നേതാക്കളെയും വിമതരെയും ജയിലിലടക്കുകയും പത്രങ്ങള്‍ സെന്‍സര്‍ഷിപ്പ് ചെയ്യുകയും ചെയ്തു. 1977 വരെ 21 മാസക്കാലം ഇത് നീണ്ടു നിന്നെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അടിയന്തരാവസ്ഥയെ ചെറുത്തുനിന്നവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലിയും അര്‍പ്പിച്ചു.
അടിയന്തരാവസ്ഥയെ ചെറുത്തുനിന്ന മഹാരഥന്മാര്‍ക്കും സ്ത്രീകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണ് ഇന്ന്. കോണ്‍ഗ്രസ് എങ്ങനെയാണ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിച്ചതെന്നും ഓരോ ഇന്ത്യക്കാരനും അത്യധികം ബഹുമാനിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെയാണ് ചവിട്ടിമെതിച്ചതെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.
അധികാരത്തില്‍ മുറുകെ പിടിക്കാന്‍ വേണ്ടി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ ജനാധിപത്യ തത്വങ്ങളെയും അവഗണിച്ച് രാജ്യത്തെ ജയിലാക്കി.
കോണ്‍ഗ്രസിനോട് വിയോജിക്കുന്ന ഏതൊരു വ്യക്തിയെയും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ദുര്‍ബ്ബല വിഭാഗങ്ങളെ ലക്ഷ്യമിട്ട് സാമൂഹികമായി പിന്തിരിപ്പന്‍ നയങ്ങള്‍ അഴിച്ചുവിട്ടു, അദ്ദേഹം ട്വീറ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us