/sathyam/media/media_files/2026/02/02/untitled-2026-02-02-15-12-13.jpg)
ജലന്ധര്‍: സന്ത് രവിദാസ് ജയന്തി ദിനത്തില്‍ പഞ്ചാബിലെ പ്രമുഖ ദളിത് കേന്ദ്രമായ ദേര സച്ച്ഖണ്ഡ് ബല്ലനില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ നിര്‍ണ്ണായകമായ രവിദാസിയ, അദ്-ധര്‍മി സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
ഉച്ചകഴിഞ്ഞ് 3:45-ഓടെ ജലന്ധറിലെത്തിയ പ്രധാനമന്ത്രി ഗുരു രവിദാസിന്റെ പേര് നല്‍കിയിട്ടുള്ള ആദംപൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഇതിന് പിന്നാലെ ലുധിയാനയിലെ ഹല്‍വാര വിമാനത്താവളത്തിലെ സിവില്‍ ടെര്‍മിനലിന്റെ വെര്‍ച്വല്‍ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഈ പദ്ധതികള്‍ മേഖലയിലെ വ്യവസായ-കാര്‍ഷിക രംഗത്തിന് വലിയ കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജലന്ധറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ദേര സച്ച്ഖണ്ഡ് ബല്ലന്‍ പഞ്ചാബിലെ ദളിത് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാണ്. പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനവും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ വലിയൊരു വിഭാഗം രവിദാസിയ സമൂഹത്തില്‍ പെടുന്നു.
ദളിത് ജനസംഖ്യയുടെ 45 ശതമാനവും അധിവസിക്കുന്ന ദോബ മേഖലയില്‍ നിന്നാണ് 23 എംഎല്‍എമാരെ തിരഞ്ഞെടുക്കുന്നത്. ദേരകള്‍ ഏതെങ്കിലും പാര്‍ട്ടിയെ പരസ്യമായി പിന്തുണയ്ക്കാറില്ലെങ്കിലും, ഏകദേശം 19 മണ്ഡലങ്ങളിലെ ഫലത്തെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് ശേഷിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us