/sathyam/media/media_files/xfYjq2HtOymDud00vUTb.jpg)
ഡല്‍ഹി: വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി.
ദാല്‍ തടാകത്തിന്റെ തീരത്തുള്ള ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (എസ്‌കെഐസിസി) രാവിലെ 6.30 ന് ആരംഭിക്കാനിരുന്ന പരിപാടി നഗരത്തില്‍ പെയത കനത്ത മഴയെത്തുടര്‍ന്ന് തടസ്സപ്പെട്ടു. തുടര്‍ന്ന് ക്രമീകരണങ്ങള്‍ സെന്ററിനുള്ളിലേക്ക് മാറ്റി. മഴ മാറിനിന്ന ശേഷം ദാല്‍ തടാകത്തില്‍ നിന്നുള്ള യോഗയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചു.
ആഗോള തലത്തില്‍ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന യോഗ പരിശീലനത്തില്‍ ആയിരങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം.
അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യുകയും ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതില്‍ യോഗയുടെ പ്രാധാന്യം എടുത്തുകാണിക്കുകയും കോമണ്‍ യോഗ പ്രോട്ടോക്കോള്‍ സെഷനില്‍ പങ്കെടുക്കുകയും ചെയ്യും.
ജമ്മു കശ്മീര്‍ യുടി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ആയുഷ് മന്ത്രാലയത്തിന്റെ കേന്ദ്ര സഹമന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രി പ്രതാപറാവു ഗണപതിറാവു ജാദവ് എന്നിവരും പ്രധാനമന്ത്രി നയിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
2015 മുതല്‍, ഡല്‍ഹിയിലെ കര്‍ത്തവ്യപഥ്, ചണ്ഡീഗഡ്, ഡെറാഡൂണ്‍, റാഞ്ചി, ലഖ്നൗ, മൈസൂരു, ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനം എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിന (ഐഡിവൈ) ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കി വരുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us