/sathyam/media/media_files/ykkvjwojICuNPs37s6Ex.jpg)
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേൃത്വത്തില്‍ ഇന്ന് നടക്കുന്നത് ഏഴോളം യോഗങ്ങളെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച ചേരുന്ന യോഗങ്ങളില്‍ രാജ്യത്തെ ഉഷ്ണതരംഗവും ചുഴലിക്കാറ്റിനു ശേഷമുള്ള സാഹചര്യവും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.
ആദ്യ യോഗത്തില്‍ ചുഴലിക്കാറ്റിനു ശേഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന്, രാജ്യത്തെ ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താന്‍ അദ്ദേഹം യോഗം ചേരും.
ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മറ്റൊരു യോഗവും ചേരും. തുടര്‍ന്ന്, 100 ദിവസത്തെ പരിപാടിയുടെ അജണ്ട അവലോകനം ചെയ്യാന്‍ യോഗം ചേരും.
പൊതുതെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം നേടുമെന്ന് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗങ്ങള്‍ ചേരുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us