/sathyam/media/media_files/aD1ecsk7Mt9jtgY0yyeZ.jpg)
ഡല്‍ഹി: ബിഹാറിലെ പുരാതന നളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016 ല്‍ ഇവിടം ഐക്യരാഷ്ട്രസഭ പൈതൃക സൈറ്റായി പ്രഖ്യാപിച്ചിരുന്നു.
നളന്ദ സര്‍വകലാശാലയുടെ പുതിയ കാമ്പസ് രാവിലെ 10:30 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹം സദസിനെയും അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
യുവാക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍വ്വകലാശാല ഒരുപാട് മുന്നോട്ട് പോകുമെന്ന് നളന്ദ സര്‍വകലാശാലയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് വളരെ സവിശേഷമായ ദിവസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 10.30ന് രാജ്ഗിറില്‍ നളന്ദ സര്‍വകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ബീഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍, നളന്ദ സര്‍വകലാശാല ചാന്‍സലര്‍ അരവിന്ദ് പനഗരിയ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us