ഒരു എകെ 56 റൈഫിൾ, ഒരു മാഗസിൻ, 668 വെടിയുണ്ടകൾ; വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി

തിങ്കളാഴ്‌ച വൈകുന്നേരം ഉദൽഗുരി പൊലീസ് സ്‌റ്റേഷന് കീഴിലുള്ള ശാന്തിപൂർ ഗ്രാമത്തിൽ നിന്നാണ് പൊലീസ് സംഘം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുത്.

New Update
G

അസം: അസമില്‍ അനധികൃത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻശേഖരം കണ്ടെടുത്ത് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അസം പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Advertisment

തിങ്കളാഴ്‌ച വൈകുന്നേരം ഉദൽഗുരി പൊലീസ് സ്‌റ്റേഷന് കീഴിലുള്ള ശാന്തിപൂർ ഗ്രാമത്തിൽ നിന്നാണ് പൊലീസ് സംഘം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തുത്.

 ഒരു എകെ 56 റൈഫിൾ, ഒരു മാഗസിൻ, 668 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തതായി ഉദൽഗുരി ജില്ല പൊലീസ് സൂപ്രണ്ട് പുഷ്‌കിൻ ജെയിൻ എഎൻഐയോട് പറഞ്ഞു.

രണ്ട് പേർ അനധികൃത ആയുധങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. ഉടൻ തന്നെ ഉദൽഗുരി പൊലീസ് അവരെ പിടികൂടുകയും ചെയ്‌തുവെന്ന് പുഷ്‌കിൻ ജെയിൻ പറഞ്ഞു. വീട്ടിൽ നിന്ന് ഒരു എകെ 56 റൈഫിളും ഒരു മാഗസിനും 668 വെടിയുണ്ടകളും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Advertisment