/sathyam/media/media_files/6oWm2mkfiOnSKeitNdIy.jpg)
കാണ്‍പൂര്‍: കാണ്‍പൂരില്‍ ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ഊഴം കാത്ത് കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. പോസ്റ്റ്‌മോര്‍ട്ടം കേന്ദ്രത്തിന് പുറത്താണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സ്ഥലപരിമിതി മൂലമാണ് മൃതദേഹങ്ങള്‍ കൊടും ചൂടിലും പുറത്ത് സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ 60 മണിക്കൂറിനുള്ളില്‍ 60-ലധികം മൃതദേഹങ്ങള്‍ ഈ സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലാലാ ലജ്പത് റായ് ഹോസ്പിറ്റലിന്റെ ഭാഗമായ ഈ പോസ്റ്റ്മോര്‍ട്ടം ഹൗസിലെ അവസ്ഥ പരിതാപകരമാണ്. ഇവിടെ ആകെ നാല് ഫ്രീസറുകള്‍ മാത്രമെ ഉള്ളു. ഇത് മൂലം ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ വെറും നിലത്ത് കിടത്താന്‍ നിര്‍ബന്ധിതരാകുകയാണ് അധികൃതര്‍.
മതിയായ എയര്‍ കണ്ടീഷനിംഗിന്റെ അഭാവം മൂലം മൃതദേഹങ്ങള്‍ വേഗത്തില്‍ അഴുകുന്നുണ്ട്. ഇത് 300 മീറ്റര്‍ വരെ ദുര്‍ഗന്ധം പരത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പോലും പരിസരത്ത് പ്രവേശിക്കുന്നത് അസഹനീയമാക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.
ये तस्वीर डरावनी है. ये कानपुर के पोस्टमार्टम हाउस की तस्वीर है. जहां 58 लाशें पड़ी हुई हैं.
— Priya singh (@priyarajputlive) June 1, 2024
पोस्टमार्टम हाउस फुल हो चुका है. इनमें कई लावारिस शव पड़े हैं. गर्मी से मरने वालों की संख्या में बेतहाशा वृद्धि हुई है. pic.twitter.com/mqORPCt2AQ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us